KSDLIVENEWS

Real news for everyone

‍‍ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വേനല്‍ അവധി: ഏപ്രില്‍ 3 മുതല്‍ മേയ് 31 വരെ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രില്‍ 3 മുതല്‍ തുടങ്ങും. സര്‍ക്കാര്‍, എയ്‌ഡഡ്, അംഗീകൃത അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്‌കൂള്‍ വര്‍ഷത്തെ മധ്യവേനലവധി 2022 ഏപ്രില്‍ 3 മുതല്‍ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. വേനല്‍ അവധിക്കു ശേഷം ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കും.

ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ രണ്ടിന് അവസാനിക്കും.

മാര്‍ച്ച്‌ 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാര്‍ച്ച്‌ 31ന് ആരംഭിച്ച എസ്‌എസ്‌എല്‍സി പരീക്ഷകളും തുടരുകയാണ്. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും ഏപ്രില്‍ 22 വരെ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ: കേരള എഞ്ചിനിയറിങ് മെഡിക്കല്‍: അപേക്ഷ നാളെ മുതല്‍, ന്യൂനപക്ഷമെന്ന് തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റും ഇനി രേഖ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!