KSDLIVENEWS

Real news for everyone

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിൽ പതിച്ചു: നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

SHARE THIS ON

കോട്ടയം ∙ വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽപെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. 6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!