KSDLIVENEWS

Real news for everyone

കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വ്യവസായ മന്ത്രി ; കിറ്റെക്സിന് പരോക്ഷ വിമര്‍ശനം

SHARE THIS ON

കേരളത്തില്‍ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റെക്സിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

തെലങ്കാന സര്‍ക്കാരിനേയും മന്ത്രി വിമര്‍ശിച്ചു. തെലങ്കാനയിലെ വാറംഗിലില്‍ വസ്ത്രനിര്‍മാണ കമ്ബനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മന്ത്രി വിവരിച്ചു . മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച്‌ നല്ല രീതിയില്‍ മുന്നോട്ടു പോകാം.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആലോചനയിലുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് . തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 2 കോടി വരെ വായ്പ നല്‍കുന്ന പദ്ധതിയും കുടുംബശ്രീയുമായി ബന്ധപ്പെടുത്തി നാനോ സംരംഭ പദ്ധതിയും ആലോചിക്കുന്നുണ്ട്. ചെറിയ പദ്ധതികള്‍ക്കും നോര്‍ക്ക വഴി വായ്പ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!