KSDLIVENEWS

Real news for everyone

താനൂരിൽ തെങ്ങ്മുറിക്കുന്നതിനിടെതെങ്ങിൻ കഷ്ണം തലയിൽവീണ് തൊഴിലാളി മരിച്ചു

SHARE THIS ON

താനൂർ: തെങ്ങ് മുറിക്കുന്നതിനിടെ തലയിലേക്ക് തെങ്ങിൻ കഷ്ണം വീണ് തൊഴിലാളി ദാരുണമായി മരിച്ചു. കുണ്ടുങ്ങൽ താമരക്കുളം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോൽക്കണ്ടത്തിൽ സുബ്രഹ്മണ്യൻ (മണി – 58) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. തെങ്ങ് മുറിക്കുന്ന ജോലിക്കിടയിൽ അപ്രതീക്ഷിതമായി തലയിലേക്ക് തെങ്ങിൻ കഷ്ണം പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷീല. മക്കൾ: ഷിബിൻ, സുബിഷ. മരുമകൻ: ജിജീഷ്
സുബ്രഹ്മണ്യന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒട്ടുംപുറം ശ്മശാനത്തിൽ നടക്കും.

error: Content is protected !!