KSDLIVENEWS

Real news for everyone

ആറുവരിപ്പാതയിൽ അശ്രദ്ധമായി ലോറി നിർത്തിയിട്ടത് കാരണം 2 യുവാക്കൾ മരിക്കാനിടയായ സംഭവം; അസാധാരണമായ നിയമനടപടി; ഡ്രൈവർ റിമാൻഡിൽ

SHARE THIS ON

നീലേശ്വരം: പടന്നക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിറകിൽ ബൈക്കിടിച്ച് പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), പി.യു.ആനന്ദകൃഷ്ണൻ (24) എന്നിവർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി ഹൊസ്ദുർഗ് പൊലീസ്.

ആറുവരിപ്പാതയിൽ അശ്രദ്ധമായി ലോറി നിർത്തിയിട്ടതിനാണു പൊലീസ് അസാധാരണമായ നിയമനടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഡ്രൈവറെ റിമാൻഡ് ചെയ്തു. കെ.എ.25 എ.ബി.4896 നമ്പർ ലോറിയുടെ ഡ്രൈവർ കർണാടക ബെലഗാവി അംഗോൾ രഘുനാഥ്പേട്ടിലെ റഹീം ബസപ്പൂർ (35) ആണു റിമാൻഡിലായത്.

ട്രക്കുകളും മറ്റും ആറുവരിപ്പാതയിൽ അശ്രദ്ധമായി നിർത്തിയിടുന്നതു വലിയ അപകടങ്ങൾക്കു കാരണമാകുന്ന സാഹചര്യത്തിൽ ഇതിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!