രണ്ട് പി.സിമാർ ഇനി യു.ഡി.എഫിലേക്ക്

കോട്ടയം: പി.സി ജോര്‍ജും പി.സി.തോമസും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും. യു.ഡി.എഫ് ഇതിനു പച്ചക്കൊടി വീശി.
ജോസ് പക്ഷം യു.ഡി.എഫ് വിട്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ ക്ഷീണം സംഭവിച്ചതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പി.സി ജോര്‍ജ് , പി.സി.തോമസ് എന്നിവരെ ഒപ്പം നിറുത്താനുള്ള നീക്കം ഇതോടെയാണ് ശക്തമായത്.
ഈരാറ്റുപേട്ടയില്‍ മുസ്ലീം ലീഗിലെ ചില നേതാക്കളുമായി പ്രാദേശിക തലത്തില്‍ പ്രശ്നമുണ്ട്. ജോര്‍ജ് മുന്‍ കൈയെടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയതോടെ പ്രശ്നപരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് നിര്ദ്ദേശിക്കുന്നിടം വരെ കാര്യങ്ങളെത്തി.
പി.സി.തോമസിന്റെ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് മത്സരിച്ചത്. പൂഞ്ഞാര്‍ മേഖലയില്‍ സ്വാധീനമുള്ള പി.സി.തോമസിനെയും യു.ഡി.എഫിലേക്ക് കൊണ്ടു വരാനാണ് നീക്കം .

