അന്നും ഇന്നും…; ഉദ്യോഗസ്ഥർ കത്തിച്ച റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കാഴ്ച

കാസർഗോഡ് • റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും . പുല്ലുകൾ ഉണങ്ങിത്തുടങ്ങിയപ്പോൾ കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പുൽമേടുകൾക്കു തീയിട്ടിരുന്നു . ഇതോടെ മലനിരയുടെ പഴയ ദൃശ്യഭംഗി നഷ്ടമായി . പുൽമേടിൽ നിന്നു വനത്തിനകത്തേക്കു തീ പടരുന്നതു തടയാൻ വേനൽ ആരംഭിക്കുന്നതിനു മുൻപു വനത്തിനോടു ചേർന്നുള്ള ഭാഗത്ത് മാത്രം ഫയർലൈൻ തീർക്കുകയാണു പതിവ് . ഇതിനു വിപരീതമായി ഇത്തവണ പുൽമേടാകെ കത്തിച്ചതാണ് സഞ്ചാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത് .

