വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ എട്ടു വിദ്യാലയങ്ങൾക്ക് കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി

കാസർകോട് : ജില്ലയിലെ എട്ട് വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതിയായി.കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി യാണ് നിർമ്മാണ പ്രവർത്തി നടക്കുക . പാക്കം ജി എച്ച് എസ് എസ് , അടുക്കത്ത് ബയൽ ജി യു പി എസ് കുമ്പള ജി എച്ച് എസ് എസ് , വിദ്യാഗിരി എസ് എ ബി എം പി യു പി സ്കൂൾ , പനങ്ങാട് ജി യു പി എസ് , കുഞ്ചത്തൂർ ജി വി എച്ച് എസ് എസ് , കാസർകോട് ജി യു പി | എസ , പടന്ന ജി യു പി എസ് എന്നീ സ്കൂളുകളിലാണ് പുതുതായി കെട്ടിടം ഒരുങ്ങുക . പാക്കം സ്കൂളിന് 1.50 കോടിയും , അടുക്കത്ത് ബയലിന് 110 ലക്ഷം രൂപയും വിദ്യാഗിരി സ്കൂളിന് 1.65 കോടിയും പടന്ന സ്കൂളിന് 70 ലക്ഷം രൂപയും അനുവദിച്ചു . കുഞ്ചത്തൂർ സ്കൂളിന് 1.90 കോടി രൂപയും പനങ്ങാട് സ്കൂളിന് 10 ലക്ഷം രൂപയും കാസർകോട് ജി യു പി എസ് സ്കൂളിന് 35 ലക്ഷം രൂപയുമാണ് വദിച്ച

