KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 73 പേർക്കും. 42 പേർക്ക് രോഗമുക്തി

SHARE THIS ON

COVID19 UPDATES

I&PRD KASARGOD
PRESS RELEASE

06.01.2021

കാസര്‍കോട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്, 42 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3898 പേര്‍

വീടുകളില്‍ 3611 പേരും സ്ഥാപനങ്ങളില്‍ 287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3898 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1197 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 295 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 60 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 45 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

24527 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1127 പേര്‍ വിദേശത്ത് നിന്നെത്തിയവരും 889 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23455 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 817 പേരാണ് കോവിഡ് ചികിത്സയിലുള്ളത്

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 1
ബളാല്‍- 2
ബേഡഡുക്ക- 1
ചെമ്മനാട്- 2
ചെറുവത്തൂര്‍- 4
ദേലംപാടി- 1
ഈസ്റ്റ് എളേരി- 3
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 6
കയ്യൂര്‍ ചീമേനി- 7
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 16
മടിക്കൈ- 1
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 1
നീലേശ്വരം- 6
പടന്ന- 1
പനത്തടി- 1
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍- 2
വെസ്റ്റ് എളേരി-5

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

ബളാല്‍-1
ബേഡഡുക്ക-3
ചെമ്മനാട്- 2
ചെങ്കള- 1
ചെറുവത്തൂര്‍- 1
ദേലംപാടി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്- 2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 2
കുമ്പള- 2
കുറ്റിക്കോല്‍- 1
മടിക്കൈ-2
മുളിയാര്‍-1
നീലേശ്വരം- 3
പടന്ന- 2
പൈവളിഗെ- 1
പള്ളിക്കര- 4
പുല്ലൂര്‍പെരിയ-10
പിലിക്കോട്-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!