KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം ; കേന്ദ്രസംഘം മറ്റന്നാൾ കേരളത്തിൽ

SHARE THIS ON

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം മറ്റന്നാള്‍ സംസ്ഥാനത്ത് എത്തും. ഉയര്‍ന്ന രോഗവ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എസിഡിസി മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.

സംസ്ഥാനത്ത്‌കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുണ്ടോ ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!