KSDLIVENEWS

Real news for everyone

ക്രിസ്തുമത വിശ്വാസികളെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു ; മതം മാറ്റ നിരോധന നിയമപ്രകാരം കേസ്

SHARE THIS ON

ന്യൂഡല്‍ഹി: ഞായറാഴ്​ച പ്രാര്‍ഥനക്കെത്തിയ പാസ്​റ്റര്‍ അടക്കമുള്ള ക്രിസ്​തുമത വിശ്വാസികളെ ജയ്​ ശ്രീറാം വിളിപ്പിച്ച്‌​ സംഘ്​ പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അതിന്​ ശേഷം പൊലീസിനെ കൊണ്ട്​ അവരെ അറസ്​റ്റ്​ ചെയ്യിച്ച്‌​ ‘ലവ്​ ജിഹാദി’​െന്‍റ പേരിലുണ്ടാക്കിയ മതം മാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുപ്പിക്കുകയും ചെയ്​തു.

പുതുവര്‍ഷത്തിലെ ആദ്യ ഞായറാഴ്​ച ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍പ്രാര്‍ഥനക്കെത്തിയ സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തി കൊണ്ടടിച്ച്‌​ തെരുവിലൂടെ വലിച്ചിഴച്ചത്​. ആക്രമണത്തില്‍ നേഹ എന്ന സ്​ത്രീക്ക്​ കൈക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്​.
ജയ്​ ശ്രീറാം വിളിക്കണമെന്നും യേശു ​ക്രിസ്​തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട ബജ്​റംഗ്​ദളുകാര്‍ അല്ലെങ്കില്‍ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

തുടര്‍ന്ന്​ ബജ്​റം​ഗ്​ദള്‍ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയില്‍ പൊലീസ്​ വിവാദ നിയമപ്രകാരം കേസ്​ രജിസ്​റ്റര്‍ ചെയ്യുകയായിരുന്നു. 15ഓളം പേര്‍ നടത്തുന്ന പ്രാര്‍ഥന മതം മാറ്റാനുള്ളതായിരുന്നുവെന്നാണ്​ വര്‍മയുടെ പരാതി. തമിഴ്​നാട്ടുകാരനായ പാസ്​റ്റര്‍ ഡേവിഡിനും കന്യാകുമാരിയില്‍ നിന്ന്​ അദ്ദേഹത്തെ കാണാന്‍ വന്ന ജഗനും അവര്‍ തമാസിച്ച കെട്ടിടത്തി​െന്‍റ ഉടമകള്‍ക്കെതിരെയുമാണ്​ കേസെടുത്തത്​​. മതംമാറ്റ ആരോപണം ഡേവിഡ് തള്ളിക്കളഞ്ഞു.​ പ്രാര്‍ഥനക്ക്​ സ്വന്തം നിലക്ക്​ വന്നവരെയാണ്​ ആക്രമിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!