ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിക്ക് പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

തിരുവല്ല | ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി പുത്തന്‍ചിറ വീട്ടില്‍ സഞ്ജു (23)വിനെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന സഞ്ജുവിനെ മംഗലാപുരത്തെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഇ ഡി ബിജുവിന്റെ നിര്‍ദേശാനുസരണം എസ് ഐ കവി രാജ്, എസ് ഐ. എസ് എസ് അനില്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

