KSDLIVENEWS

Real news for everyone

ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി; ഇനി മാറ്റാനാവില്ലെന്ന് സുപ്രീംകോടതി

SHARE THIS ON

ദില്ലി: എസ്‌എന്‍സി ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രണ്ടാഴ്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ഊര്‍ജ്ജ വകുപ്പിലെ മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകള്‍ നല്‍കാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു എ ഫ്രാന്‍സിസിന്റെ ആവശ്യം. ഇനി കേസ് മാറ്റിവെയ്ക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്. ലാവ് ലിന്‍ കേസ് സുപ്രിം കോടതി വീണ്ടും മാറ്റി വെച്ചതിനു പിന്നിലെ വന്‍ ശക്തി അദാനിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രിയെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളില്‍ ഒരാളാണ് അദാനിയെന്ന് എല്ലാവര്‍ക്കും അറിയാം. മോദി – പിണറായി കൂട്ടുകെട്ടിന്‍റെ ഇടനിലക്കാരനാണ് അദാനി. ഈ സഹായത്തിനു പാരിതോഷികമായാണ് അദാനിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ വഴി വിട്ടള്ള വൈദ്യുതി കരാര്‍ എന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!