KSDLIVENEWS

Real news for everyone

ലൗ ജിഹാദ് എന്നൊന്നില്ല, നിഷേധിച്ച്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

SHARE THIS ON

ഡൽഹി; മിശ്രവിവാഹ കേസുകളിൽ നിലപാട് വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷൻ (എൻ‌സി‌എം). വ്യത്യസ്ത വിശ്വാസങ്ങൾ അവകാശപ്പെടുന്ന പ്രായപൂർത്തിയായ രണ്ട് പേർ പരസ്പര സമ്മതത്തോടെ വിവാഹം നടത്തുന്നതിന് തടസ്സമില്ലെന്നും ഇത്തരത്തിലുള്ള കേസുകളിൽ ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത് ശരിയല്ലെന്നും എൻ‌സി‌എം ചെയർപേഴ്‌സൺ ഇഖ്ബാൽ സിംഗ് ലാൽപുര പറഞ്ഞു. ഡൽഹിയിൽ പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചില മിശ്രവിവാഹങ്ങൾ ദമ്പതിമാരിൽ ഒരാളെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ച് മാതാപിതാക്കളിൽ നിന്ന് കമ്മീഷന് മുമ്പ് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും. ഈ പരാതികളിൽ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൗ ജിഹാദിന് എതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ “എന്താണ് ലൗ ജിഹാദ് ? ഈ പദം ഒരു നിഘണ്ടുവിലും ഞാൻ കണ്ടിട്ടില്ല” എന്നായിരുന്നു ഇഖ്ബാലിന്റെ മറുപടി. ബിജെപി ഇത്തരത്തിൽ പ്രചരണം നടത്തുന്നുണ്ടെങ്കിൽ അവർക്ക് മാത്രമെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കു. ഞാൻ ബിജെപിയുടെ പ്രതിനിധിയോ വക്താവോ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!