KSDLIVENEWS

Real news for everyone

മൈലേജ് ഇല്ലെങ്കില്‍ വിറ്റുകൂടെ, തുരുമ്പെടുക്കാനിടുന്നതെന്തിന്: കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഓടിക്കാതെ കെ.എസ്.ആർ.ടി.സി. വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. മൈലേജ് ഇല്ലെങ്കിൽ ബസുകൾ വിറ്റു കൂടെ എന്നും ഹൈക്കോടതി ചോദിച്ചു.


മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരിൽ ബസുകൾ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല എങ്കിൽ വിറ്റു കൂടെ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജ്യത്തെ മറ്റു സ്ഥാപനങ്ങൾക്ക് നൽകുന്നത് പോലെ കെ.എസ്.ആർ.ടി.സിക്കും ഡീസൽ അനുവദിച്ചാൽ മതി എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!