KSDLIVENEWS

Real news for everyone

ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി

SHARE THIS ON

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ശനിയാഴ്ച ഡല്‍ഹിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് കോലി ഈ നാഴികക്കല്ലിലെത്തിയത്. 233 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് കോലി 7000 റണ്‍സിലെത്തിയത്. സീസണില്‍ ഇതുവരെ 10 കളികളില്‍ നിന്ന് 419 റണ്‍സ് നേടിയ കോലി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. ആറ് അര്‍ധ സെഞ്ചുറികളടക്കമാണ് കോലിയുടെ നേട്ടം. ഇത്തവണത്തെ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരവും കോലിയാണ്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത കോലിയുടെ ഐപിഎല്‍ റണ്‍നേട്ടം 7018 ആയി. 213 മത്സരങ്ങളില്‍ നിന്ന് 6536 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്‌. 172 മത്സരങ്ങളില്‍ നിന്ന് 6189 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ മൂന്നാമതും 237 മത്സരങ്ങളില്‍ നിന്ന് 6063 റണ്‍സ് നേിയ രോഹിത് ശര്‍മ നാലാമതും നില്‍ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!