KSDLIVENEWS

Real news for everyone

രണ്ടാം സ്ഥാനത്തെത്തി ചെന്നൈ, മുംബൈയ്ക്കെതിരെ 6 വിക്കറ്റ് വിജയം

SHARE THIS ON

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ജയത്തോടെ 11 കളികളില്‍ നിന്ന് 13 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. 42 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഋതുരാജ് ഗെയ്ക്‌വാദ് 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ (21), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശിവം ദുബെ 18 പന്തില്‍ മൂന്ന് സിക്‌സടക്കം 26 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 51 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറുമടക്കം 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നെഹാല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. JUST IN Just now 80% ഓഫറില്‍ ഉഗ്രന്‍ ട്രാവല്‍ ബാഗുകള്‍, ഓണ്‍ലൈനായി വാങ്ങാം 36 min ago ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി 41 min ago ‘ആരാണീ വെള്ളത്താടിക്കാരന്‍?’; ചാള്‍സ് രാജാവിന്റെ അംഗരക്ഷകനെ തിരഞ്ഞ് ഓണ്‍ലൈന്‍ ലോകം See More കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായ 200-ന് അപ്പുറമുള്ള സ്‌കോര്‍ ചേസ് ചെയ്ത് ജയിച്ച് മുംബൈയെ ആയിരുന്നില്ല ചെന്നൈയുടെ തട്ടകത്തില്‍ കണ്ടത്. ക്യാപ്റ്റന്‍ രോഹിത്തിന് പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കാമറൂണ്‍ ഗ്രീന്‍ (6), ഇഷാന്‍ കിഷന്‍ (7), രോഹിത് ശര്‍മ (0) എന്നിവര്‍ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഡഗ്ഔട്ടില്‍ മടങ്ങിയെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കായ രോഹിത്, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേടും ചുമക്കേണ്ടിവന്നു. 16-ാം തവണയാണ് രോഹിത് സംപൂജ്യനായി മടങ്ങുന്നത്. പിന്നാലെ നെഹാലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്‌കോര്‍ 69 വരെയെത്തിച്ചു. 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യയെ മടക്കി രവീന്ദ്ര ജഡേജ മുംബൈയെ വീണ്ടും പ്രതിരോധത്തിലാക്കി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് – നെഹാല്‍ കൂട്ടുകെട്ടാണ് മുംബൈ സ്‌കോര്‍ 100 കടത്തിയത്. പിന്നാലെ നെഹാലിനെ മതീഷ പതിരണ മടക്കി. ടിം ഡേവിഡും (2) ഇത്തവണ പരാജയമായി. സ്റ്റബ്‌സ് 21 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മതീഷ പതിരണയാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!