KSDLIVENEWS

Real news for everyone

കാര്‍കരെയുടെ മരണം: വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍, ഗൗരവമേറിയ ആരോപണം’

SHARE THIS ON

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കാര്‍കരെയുടെ മരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍. വഡേത്തിവാറിന്റെ ആരോപണം ഗൗരവതരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരൂര്‍ പറഞ്ഞു. കാര്‍കരെ കൊല്ലപ്പെട്ടത് ഭീകരരുടെ വെടിയേറ്റല്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ഒരു പോലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വിജയ് വഡേത്തിവാറിന്റെ ആരോപണം. വരെ ഗൗരവതരമാണ് ഈ വിഷയം.

വഡേത്തിവാര്‍ ഉന്നയിച്ച ആരോപണം ഏറെക്കാലമായി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്നതാണ്. അജ്മല്‍ കസബിന്റെ തോക്കില്‍നിന്നുള്ള വെടിയുണ്ടകളല്ല കാര്‍ക്കരെയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തതെന്നും അത് ഒരു പോലീസ് റിവോള്‍വറില്‍നിന്നുള്ളതാണെന്നും മുന്‍ ഐജി എസ്.എം മുഷ്‌രിഫ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്, ശശി തരൂര്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും തരൂര്‍ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സ്ഥാനാര്‍ഥിയും അഭിഭാഷകനുമായ ഉജ്ജ്വല്‍ നികത്തിനെതിരായ ആരോപണത്തിലും തരൂര്‍ വിജയ് വഡേത്തിവാറിന്റെ ആരോപണത്തെ പിന്തുണച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ ജ്മല്‍ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയിരുന്നു എന്ന ഉജ്ജ്വല്‍ നികത്തിന്റെ ആരോപണം. നീതീകരിക്കാനാകാത്ത ഇത്തരം ആരോപണങ്ങള്‍ ഉജ്ജ്വല്‍ നികത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ തെളിവാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കാര്‍ക്കരെയെ വധിച്ചതെന്നായിരുന്നു വിജയ് വഡേത്തിവാര്‍ കഴിഞ്ഞദിവസം ആരോപിച്ചത്. തുടര്‍ന്ന് ഇതിനെതിരേ ഉജ്ജ്വല്‍ നികം രംഗത്തെത്തിയിരുന്നു. കാര്‍കരെയുടെ വധത്തിലുള്ള പങ്ക് പാകിസ്താന്‍ നിഷേധിച്ചിട്ടില്ലെന്നും വഡേത്തിവാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!