സജി ചെറിയാന്റെ രാജി; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ഭരണഘടന നിന്ദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനം നാളെയെടുക്കും. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റിലാകും തീരുമാനമെടുക്കുക. തിടുക്കപ്പെട്ട് രാജിവെക്കേണ്ടന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിലെ തീരുമാനം.
അതേസമയം, രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ‘എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവര്‍ പറയും’- മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രി രാജി വെുമോ എന്ന് പറയാറായിട്ടില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞത്. എല്ലാ ദിവസവും അവയിലബിള്‍ സെക്രട്ടേറിയറ്റ് ചേരുന്നതാണ്. രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

