KSDLIVENEWS

Real news for everyone

സജി ചെറിയാന്‍ രാജിവെക്കണം; നിലപാട് കടുപ്പിച്ച്‌ പ്രതിപക്ഷം

SHARE THIS ON

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവെക്കണമെന്ന ആവശ്യത്തിലുറച്ച്‌ പ്രതിപക്ഷം. മന്ത്രിയുടെ രാജിക്കായി സമരം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാ നിന്ദയില്‍ നടപടി വേണം. രാജി വെക്കാനുള്ള സമ്മര്‍ദ്ദം രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുണ്ടാകും. മറ്റന്നാള്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തു പ്രതിഷേധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചര്‍ത്തു.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആള്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചിന്തിച്ച്‌ സംസാരിക്കണം. മന്ത്രിയാകുമ്ബോള്‍ കുറച്ച്‌ കൂടെ ഉത്തരവാദിത്തമുണ്ട്. ബ്രിട്ടീഷുകാരാണ് എഴുതിയതെന്നത് അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. അറിവില്ലായ്മ രാഷ്ട്രീയത്തില്‍ ഒരു അയോഗ്യത അല്ലെന്നും തരൂര്‍ പറഞ്ഞു.

സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഒരിക്കലും ഒരു മന്ത്രിയുടെ ഭാഗത്ത്നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടതല്ല. രാജിയില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!