KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു.

SHARE THIS ON

കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം ആവിക്കല്‍ താമസിക്കുന്ന എ ആര്‍ അശോകന്റെയും ബേബിയുടെയും മകന്‍ അഭിഷ് ( 36 ) ആണ് ഇന്ന് രാവിലെ മസ്‌കറ്റില്‍ വെച്ച് മരണപെട്ടത് .കഴിഞ്ഞ 20 ദിവസത്തോളമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. മസ്‌കറ്റിലെ ഇലക്ട്രിക്കല്‍ പ്ലംബിങ് കമ്പിനിയിലെ വാഹനത്തിന്റെ ഡ്രൈവറാണ്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് പോയിട്ട് . മൃതദേഹം മസ്‌കറ്റില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുകള്‍ പറഞ്ഞു . കോട്ടിക്കുളം സ്വദേശിനി അശ്വിനി ഭാര്യ. മക്കള്‍: അഷിത്ത് (മൂന്നര വയസ്) ,അന്‍ഷിത്ത് (ഒന്നര)
സഹോദരങ്ങള്‍: അഷിബ ,അഷിത .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!