KSDLIVENEWS

Real news for everyone

വരാനിരിക്കുന്നത് മോശം ദിനങ്ങള്‍’; പാകിസ്ഥാനില്‍ സാമ്ബത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ് നല്‍കി ധനമന്ത്രി

SHARE THIS ON

കറാച്ചി: പാകിസ്ഥാനില്‍ സാമ്ബത്തിക പ്രതിസന്ധി ആസന്നമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ മുന്നറിയിപ്പ്.

പാകിസ്ഥാനില്‍
ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അദ്ദേഹം രം​ഗത്തെത്തി. സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാ​ഗമായി അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ നടന്ന പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ തുറന്ന് സമ്മതിച്ചത്. അമിതമായ വിലക്കയറ്റം, വ്യാപാരക്കമ്മി, ധനക്കമ്മി, പൊതുകടം എന്നിവ മൂലം വലയുകയാണ് പാകിസ്ഥാന്റെ സാമ്ബത്തിക രം​ഗം.

മുന്‍ സര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക നയങ്ങളുടെ പേരില്‍ ഈ സര്‍ക്കാറും പ്രധാനമന്ത്രി ശഹബാസ് ഷെരീഫും ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ സര്‍ക്കാറിന്റെ മുമ്ബ് 1,600 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മിയെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് 3,500 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നെന്നും ധനമന്ത്രി പറഞ്ഞു. വിദേശ നാണ്യ ശേഖരത്തിന്റെ പ്രതിസന്ധിയുള്ളതിനാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയില്‍ യാതൊരു വര്‍ധനവും അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ വകസനവും വളര്‍ച്ചയും സാധ്യതയില്ല. ഇറക്കുമതി തടയുന്നത് വളര്‍ച്ചയെ ബാധിക്കുമെന്നതറിയാം. പക്ഷേ ഇതല്ലാതെ മറ്റുമാര്‍​ഗമില്ലെന്നും മന്ത്രി പറഞ്ഞതായി പാക് മാധ്യമം ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കയുടെ സമാന അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നത്. കടം വര്‍ധിച്ചതിനാല്‍ ശ്രീലങ്കയും ഇറക്കുമതി നിയന്ത്രിച്ചിരുന്നു. രാസവള ഇറക്കുമതി നിയന്ത്രിച്ചതോടെ രാജ്യത്ത് വലിയ തോതില്‍ ഉല്‍പാദനക്കുറവുണ്ടായി. ഇന്ധന വില വര്‍ധനവും വിദേശക്കടവും ശ്രീലങ്കയെ വന്‍ സാമ്ബത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ശ്രീലങ്കയുടെ അതേ അവസ്ഥയിലൂടെയാണ് പാകിസ്ഥാനും കടന്നുപോകുന്നതെന്നാണ് സാമ്ബത്തിക വിദ​ഗ്ധരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!