KSDLIVENEWS

Real news for everyone

ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം കവര്‍ന്നു; 2 നൈജീരിയന്‍ സ്വദേശികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

SHARE THIS ON

മലപ്പുറം : ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം കവര്‍ന്നു കേസില്‍ 2 നൈജീരിയന്‍ സ്വദേശികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. മഞ്ചേരി സഹകരണ ബാങ്കിലെ നാല് അക്കൗണ്ടില്‍ നിന്നായാണ് പണം തട്ടിയത്. രണ്ടാഴ്ചമുമ്ബാണ് സംഭവം. തുടര്‍ന്ന് ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

മലപ്പുറം പൊലീസ് ഡല്‍ഹിയിലെത്തിയാണ് പ്രതികളെ പിടിച്ചത്.സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. 10 ദിവസമായി ഡല്‍ഹിയില്‍ ക്യാമ്ബ് ചെയ്താണ് അന്വേഷണം നടത്തിയത്. ഡല്‍ഹിയില്‍ വെച്ചാണ് പണം തട്ടിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!