KSDLIVENEWS

Real news for everyone

കെഎസ്‌ആര്‍ടിസിക്ക് 100 കോടി: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് ഉപാധി, യോഗം വിളിച്ച്‌ എംഡി

SHARE THIS ON

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച്‌ വൈകിട്ടോടെ കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ പണം എത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇന്ന് രാത്രി തന്നെ ശമ്ബള വിതരണം നടത്തുമെന്ന് മാനേജ്മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ പണത്തിനൊപ്പം കെഎസ്‌ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂടി ചേര്‍ത്താണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്ബള വിതണം പൂര്‍ത്തിയാക്കുക. ഓണം ബോണസോ, ആഡ്വാന്‍സോ നല്‍കാന്‍ പണമില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും എന്ന വ്യവസ്ഥയോടെയാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാണോ എന്ന് പറയാതെയാണ് ഉത്തരവ്. അതോടൊപ്പം സിംഗിള്‍ ഡ്യൂട്ടി എങ്ങനെ നടപ്പാക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം ജില്ലയിലെ ക്ലസ്റ്റര്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് മാസം കൊണ്ട് ഘട്ടംഘട്ടമായി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഇന്നലെ തൊഴിലാളി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!