ഭാരത് ജോഡോ യാത്രയുടെ ആവേശവുമായി വേറിട്ട പൂക്കളമൊരുക്കി മഹിളാ കോൺഗ്രസ് പ്രവർത്തകർ

ചെർക്കള: നാടെങ്ങും ഓണാഘോഷത്തിൽ മുഴുങ്ങിയിരിക്കെ ചെങ്കള മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പൂക്കളം തീർത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രചാരണം ഡിസിസി ജെനറൽ സെക്രടറി സിവി ജെയിംസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മണിചന്ദ്ര കുമാരി അധ്യക്ഷത വഹിച്ചു. ശാന്ത കുമാരി ടീചർ, ബിഎ ഇസ്മാഈൽ, എം ഭവാനി, എം അബൂബകർ, മല്ലിക ടീചർ എന്നിവർ സംസാരിച്ചു. അബൂബകർ ഗിരി, ശാഹിദ് അഹ്മദ്, ഹാരിസ് സി എച്, അനിത തുടങ്ങിയവർ സംബന്ധിച്ചു. ശശികല സ്വാഗതവും ഉഷ കരുണൻ നന്ദിയും പറഞ്ഞു.

