KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധി ലഖീംപൂര്‍ ഖേരിയിലേക്ക്; അനുമതി നിഷേധിച്ച്‌ യുപി സര്‍ക്കാര്‍

SHARE THIS ON

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ലഖീംപൂര്‍ ഖേരി സന്ദര്‍ശിക്കാനിരിക്കേ അനുമതി നിഷേധിച്ച്‌ യുപി സര്‍ക്കാര്‍.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ലഖീംപൂര്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

ഉച്ചയോടെ വിമാന മാര്‍ഗം ലക്‌നൗവില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം ലഖീംപുര്‍ ഖേരിയില്‍ പോകാന്‍ ആണ് ഉദ്ദേശിക്കുന്നത്. ഇതിന് മുന്‍മ്ബ് ലക്‌നൗവില്‍ വരാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ സമാന നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

അതേസമയം 48 മണിക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂര്‍ പോലീസ് കേന്ദ്രത്തിന് മുന്‍പില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!