KSDLIVENEWS

Real news for everyone

മദ്യലഹരിയില്‍ ബൈക്കില്‍, പോലീസ് തടഞ്ഞപ്പോള്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം

SHARE THIS ON

താമരശ്ശേരി: ബൈക്ക് തടഞ്ഞുനിർത്തിയ പോലീസിനുമുന്നിൽ ബ്ലേഡുകൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി ചുങ്കം ജങ്ഷനുസമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

പുതുപ്പാടി നെരൂക്കുംചാൽ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തിൽ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.

അപകടകരമായ വിധത്തിൽ ഒരാൾ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം.

ചുങ്കം ജങ്ഷനുസമീപത്തെ സിവിൽ സപ്ലൈസ് ഓഫീസിനുമുന്നിലേക്ക് പോലീസ് ബൈക്ക് നിർത്തിച്ചു. ഇയാൾ മദ്യപിച്ചനിലയിലായിരുന്നു. ഈ നിലയിൽ വാഹനമോടിക്കാൻ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു. തുടർന്ന് തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെവന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. മുറിവേൽപ്പിക്കാനുള്ള കാരണമന്വേഷിച്ചപ്പോൾ കുടുംബപ്രശ്നം കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി.

തുടർന്ന് ചെറിയതോതിൽ ചോരവാർന്ന നിലയിൽ ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാൻ വിസമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!