മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയെ ആദരിച്ചു.

മൊഗ്രാൽ പുത്തൂർ : അജൈവമാലിന്യം വാതിൽപടി ശേഖരം നടത്തി സ്തുത്യർഹമായ സേവനം നടത്തുന്ന ഹരിതകർമസേനയെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമതി പൊന്നാട അണിയിച്ചു ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി. സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ മുജീബ് കമ്പർ, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സന്മാരായ ശ്രീമതി. ഖദീജ, ശ്രീമതി. പ്രമീള മജൽ, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ശ്രീമതി. ഷിജി എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ വി. ഇ. ഒ. ശ്രീ.പ്രമോദ് സ്വാഗതം പറഞ്ഞു.

