KSDLIVENEWS

Real news for everyone

വിമൻ ഓണ്‍ ദി മൂവ് ആൻഡ് മെൻസ്ട്രല്‍ നീഡ്: സ്ത്രീകള്‍ക്കായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ; പദ്ധതിക്ക് ഇന്ന് തുടക്കം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രകള്‍ കൂടുതല്‍ സുഗമവും ശുചിത്വപൂർണ്ണവുമാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി.

പ്രിയദർശിനി പദ്ധതിക്ക് ശേഷം വിഭാവനം ചെയ്ത ‘വിമൻ ഓണ്‍ ദി മൂവ് ആൻഡ് മെൻസ്ട്രല്‍ നീഡ്’ പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും.

കെ.എസ്.ആർ.ടി.സി ടെർമിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നതാണ് ഈ സംരംഭം. ഇന്ന് വൈകിട്ട് 5 മണിക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലില്‍ നടക്കുന്ന ചടങ്ങില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പങ്കാളിയാകും.

യാത്രാവേളകളില്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക, ഉപയോഗിച്ചവ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വിധം സുരക്ഷിതമായി സംസ്കരിക്കാൻ ഇൻസിനറേറ്റർ സൗകര്യം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു പാക്കറ്റില്‍ 3 സാനിറ്ററി നാപ്കിനുകള്‍ അടങ്ങിയിരിക്കും. 10 രൂപയാണ് പാക്കറ്റിന്റെ വില. എച്ച്‌.എല്‍.എല്‍ സഹകരണത്തോടെയാണ് സാനിറ്ററി നാപ്കിൻ വിതരണവും മെഷീനുകളുടെ സ്ഥാപനവും നടത്തുന്നത്. സംസ്ഥാനത്തെ പ്രധാന 14 കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിലാണ് ആദ്യഘട്ടത്തില്‍ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി ഘട്ടംഘട്ടമായി മറ്റ് പ്രധാന ഡിപ്പോകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!