KSDLIVENEWS

Real news for everyone

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക് തട്ടകം മാറ്റുന്നു; അപേക്ഷ പാര്‍ട്ടി പരിഗണനയിലൽ

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രൻ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആര്യ രാജേന്ദ്രൻ പാര്‍ട്ടിയുടെ അനുമതി തേടി. ആര്യ രാജേന്ദ്രൻ്റെ അപേക്ഷ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സെൻ്ററിന് കൈമാറി. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അപേക്ഷയില്‍ സംസ്ഥാന സമിതി തുടർ തീരുമാനം എടുക്കും. പാർട്ടി അനുമതി നൽകിയാ‍ൽ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഏറ്റവും പ്രായ കുറ‍ഞ്ഞ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ രാജേന്ദ്രൻ എത്തിയത്. വിജയിച്ചുവെന്ന് മാത്രമല്ല, മേയര്‍ സ്ഥാനത്തേക്കും ആര്യ എത്തി. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. ഇത്തവണ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ എൽഡിഎഫിന്‍റെ കനത്ത തോൽവിക്ക് പിന്നാലെ ആര്യക്കെതിരെ വിമർശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തെ തന്നെ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!