KSDLIVENEWS

Real news for everyone

കരുവന്നൂര്‍: നഷ്ടം തിരിച്ചുപിടിക്കാനുള്ള റിപ്പോര്‍ട്ട് സഹകരണവകുപ്പ് ഒരുവര്‍ഷത്തിലേറെ പൂഴ്ത്തി

SHARE THIS ON

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പ്രതികളെ സംരക്ഷിക്കുന്നതരത്തിലുള്ള സഹകരണ വകുപ്പിന്റെ നിലപാടിന് തിരിച്ചടിയായി വിജിലന്‍സ്‌ കോടതി ഉത്തരവ്. 104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച കേസില്‍ തട്ടിപ്പുകാരില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന റിപ്പോര്‍ട്ട് 2021 ഒക്ടോബര്‍ 30-ന് സമര്‍പ്പിച്ചതാണ്. റിപ്പോര്‍ട്ടില്‍ തുക എത്രയും വേഗം വസൂലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരുവര്‍ഷവും ഒരുമാസവും പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.

പകര്‍പ്പുപോലും പുറത്തുപോകാത്ത രീതിയില്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയെങ്കിലും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി വിജിലന്‍സ് കോടതി അപ്രതീക്ഷിതമായി ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!