KSDLIVENEWS

Real news for everyone

കാസർഗോഡ് നഗര ഹൃദയത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായി

SHARE THIS ON

കാസർഗോഡ് : നഗരമധ്യത്തിൽ ഒട്ടേറെ വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ടൊരു റോഡ്. പക്ഷേ, കണ്ടുകഴിഞ്ഞാൽ അവസ്ഥ പരിതാപകരമാാണ്. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിന് പിറകിലെ കോട്ടക്കണ്ണി ബൈപ്പാസ് റോഡിന്റെ അവസ്ഥയാണിത്. രണ്ടുവർഷത്തിലേറെയായി ഈ റോഡ് നന്നാക്കിയിട്ട്. പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് കോട്ടക്കണ്ണിയിലേക്ക് പോകാൻ നിരവധി വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പുതിയ ബസ്‌സ്റ്റാൻഡ് പരിസരം മുതൽ കോട്ടക്കണ്ണി പള്ളിയുടെ മുൻവശംവരെയുള്ള 50 മീറ്റർ ഭാഗം മാത്രമാണ് പൊളിഞ്ഞുകിടക്കുന്നത്. ഈ ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെയും വാഹന ഉടമകളുടെയും നേതൃത്വത്തിൽ പലതവണ പരാതി നല്കിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. കേട്ടക്കണ്ണിയിലേക്കുള്ള കോൺക്രീറ്റ് റോഡ് തുടങ്ങുന്ന ഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലിറങ്ങുന്ന ചെറുവാഹനങ്ങളുടെ അടിഭാഗം ഉരസുന്നതും ഇപ്പോൾ നിത്യസംഭവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!