കൊട്ടാരക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു ; ദമ്പതികൾ മരിച്ചു, മകൾക്ക് ഗുരുതരം

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കൂരമ്ബാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തില്‍ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

