KSDLIVENEWS

Real news for everyone

മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

SHARE THIS ON

കോഴിക്കോട്: മെഡിക്കൽ വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. മലബാർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദർശ് നാരായണനെയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ആദർശ്. ഇന്ന് രാവിലെയാണ് ആദർശിനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കോളേജിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും ആത്മഹത്യയാവാനുള സാധ്യത കുറവാണെന്നും കോളജ് അധികൃതർ പറഞ്ഞു. അതുകൊണ്ടുതന്നെ ആത്മഹത്യയാണോ വീണ് മരിച്ചതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!