സിർവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല: കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ സിർവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു കേന്ദ്ര സർക്കാർ. പരിസ്ഥിതി അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പ്രാഥമിക പരിസ്ഥിതി ആഘാത പരിശോധന നടത്തിയെന്ന് കെറയില്‍ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ വനം, പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് വീണ്ടും ഹൈക്കോടതി വിമര്‍ശനം. സില്‍വര്‍ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. സര്‍വേ നിയമപ്രകാരമാണോ എന്നത് മാത്രമാണ് കോടതിയുടെ ആശങ്ക.
ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. സര്‍ക്കാര്‍ നടപടികളുെടെ കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. സാമൂഹിക ആഘാതപഠനം നടത്താനാണ് സര്‍വേ എന്ന് നോട്ടിഫിക്കേഷനില്‍ എവിടെയാണ് പറയുന്നത്. പദ്ധതി നിയമപരമായിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.

