KSDLIVENEWS

Real news for everyone

അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ റിമാൻഡിൽ

SHARE THIS ON

മെഡിക്കൽ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി ദയാലാലി (32)നെയാണ് റിമാന്‍ഡ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന താത്കാലിക ജീവനക്കാരനാണ് ഇയാള്‍. വെള്ളിയാഴ്ച വിഷം ഉള്ളില്‍ച്ചെന്ന് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രതി ആംബുലന്‍സില്‍ കയറുകയും യുവതിയുടെ ഭര്‍ത്താവെന്നും ബന്ധുവെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചശേഷം അത്യാഹിതവിഭാഗത്തില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. അവശയായിരുന്ന യുവതി പിന്നീട് ആശുപത്രി ജീവനക്കാരോട് പീഡനവിവരം പറഞ്ഞു. സംഭവശേഷം സ്വന്തം വീട്ടിലെത്തിയ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!