പിതാവ് ബലാത്സംഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് മകൾ; നീതി വേണം

പട്ന∙ മകളെ ബലാത്സംഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ബിഹാറിലെ സമസ്തിപുർ ജില്ലയിൽ അൻപതു വയസ്സുകാരൻ അറസ്റ്റിൽ. സമസ്തിപുരിലെ റൊസേരയിൽ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായത്. ഇയാളുടെ 18 വയസ്സുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നൽകിയത്.

