KSDLIVENEWS

Real news for everyone

പാർട്ടിയിൽ പ്രവർത്തിച്ചാൽ പ്രതിഫലം ലഭിക്കും, വർഷങ്ങളുടെ പരിചയം വെച്ച് ടിക്കറ്റ് ലഭിക്കില്ല – രാഹുൽ.

SHARE THIS ON

ഹൈദരാബാദ്: കോൺഗ്രസിനകത്ത് പരാതികളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ മുഖേന പരാതികൾ ഉന്നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹൈദരാബാദിൽ വെച്ച് നടന്ന കോൺഗ്രസ് പാർട്ടി മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രവർത്തകർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ലഭിക്കും. അല്ലാതെ വർഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടർന്നും ലഭിക്കുകയില്ല. അടിത്തട്ടിലുള്ള പ്രവർത്തകരുടെ പ്രതികരണങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുടർനടപടികളുണ്ടാവുക. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ വേണ്ടി തെലങ്കാനയിലെ എല്ലാ യുവതി യുവാക്കളേയും കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിക്കുകയാണ്. കോൺഗ്രസിന് നഷ്ടങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ സത്യത്തിന് വേണ്ടി പോരാടാൻ ഇതുവരെ അണികൾക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി തെലങ്കാനയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!