KSDLIVENEWS

Real news for everyone

കാൽ നടക്കാർക്കും മുച്ചക്ര സൈക്കിൾ യാത്രക്കാർക്കും ആശ്വാസമേകുന്ന വിധി സമ്പാദിച്ച് അജ്’വ ഫൗണ്ടേഷൻ

SHARE THIS ON

എറണാകുളം : കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും ഭിന്നശേഷിക്കാർക്കും മറ്റും ഉപയോഗിക്കാൻ പറ്റുംവിധം കേരളത്തിലുള്ള ദേശീയ സംസ്ഥാന പാതകൾ രൂപകൽപ്പന ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ചെർക്കളം അബ്ദുള്ള മെമ്മോറിയൽ അജ് വാ ഫൗണ്ടേഷന് വേണ്ടി ചെയർമാൻ നാസർ ചെർക്കളം കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജിയിൽ തീരുമാനമായി.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാദംകേട്ട് പുറപ്പെടുവിച്ച ഉത്തരവിൽ മേൽആവശ്യങ്ങൾ ബന്ധപ്പെട്ടവർ സമയബന്ധിതമായി പരിഗണിച്ച് വേണ്ട നടപടികൾ കൈകൊള്ളാൻ നിർദ്ദേശിച്ചു.

ഇത്തരത്തിൽ തീരുമാനം എടുക്കുമ്പോൾ ഭിന്നശേഷിക്കാർക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കൽനടക്കാർക്കും ഭിന്നശേഷിക്കാരുടെ മുച്ചക്ര സൈക്കിൾ യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കും ഗുണകരമാവുംവിധം ദീർഗ്ഗ വീക്ഷണത്തോടെയുള്ള ദേശീയ പാത, സംസ്ഥാന പാത, മുനിസിപ്പൽ/ പഞ്ചായത്ത് പാതകൾ തുടങ്ങിയവയുടെ രൂപകല്പനയിലേക്ക് ഈ വിധി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ് വാ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സെക്രട്ടറി ജനറൽ ബി. അഷ്‌റഫ്‌ ട്രഷറർ സി.എ. അഹമ്മദ് കബീർ എന്നിവർ അറിയിച്ചു.

നാഗരാജ് അസോസിയേറ്റ്സിലെ അഡ്വക്കേറ്റ് റഫീഖ് വി.കെ. മുഖേനയാണ് കാസറഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെർക്കളം അബ്ദുള്ള മെമോറിയൽ അജ് വാ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ് എന്ന സംഘടന ഈ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!