KSDLIVENEWS

Real news for everyone

ഗോഫസ്റ്റ് സര്‍വീസ് നിര്‍ത്തി; പൈലറ്റുമാര്‍ കൂട്ടത്തോടെ എയര്‍ ഇന്ത്യയില്‍ അഭിമുഖത്തിന്‌

SHARE THIS ON

ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചതോടെ പൈലറ്റുമാര്‍ കൂട്ടത്തോടെ എയര്‍ ഇന്ത്യയില്‍ അഭിമുഖത്തിന്. ഏതാനും ദിവസംകൊണ്ട് എഴുന്നൂറോളം പേരാണ് എയര്‍ ഇന്ത്യയിലേക്ക് പൈലറ്റാകാന്‍ അപേക്ഷ നല്‍കിയത്. ഗുഡ്ഗാവില്‍ നടന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം കൂടിയതോടെ അഭിമുഖത്തിനു മുന്‍കൂര്‍ നിശ്ചയിച്ച സമയം നീട്ടേണ്ടതായും വന്നു. വിമാനങ്ങള്‍ 12 വരെ റദ്ദാക്കി സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഗോ ഫസ്റ്റിന്റെ സര്‍വീസുകള്‍ മേയ് 12 വരെ റദ്ദാക്കി. നേരത്തേ മേയ് മൂന്നുമുതല്‍ മൂന്നു ദിവസത്തേക്കായിരുന്നു സര്‍വീസുകള്‍ ഒഴിവാക്കിയത്. തകരാറിലായവയ്ക്കുപകരം എന്‍ജിന്‍ ലഭിക്കാതെ കമ്പനിയുടെ പകുതിയോളം വിമാനങ്ങള്‍ ഉപയോഗിക്കാനാകുന്നില്ല. ഇത് പണലഭ്യതയെ ബാധിച്ചതോടെ ഇന്ധനക്കമ്പനികള്‍ക്ക് പണം നല്‍കാന്‍ കഴിയാതെയായി. ഇതാണ് പെട്ടെന്ന് സര്‍വീസ് നിര്‍ത്തുന്നതിലേക്കു കമ്പനിയെ നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!