KSDLIVENEWS

Real news for everyone

കഴുത്തില്‍ സാരി കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം,

SHARE THIS ON

കാസർകോഡ്: സാരി കെട്ടിയുണ്ടാക്കിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബദിയടുക്ക ബെളിഞ്ചയിലെ മുഹമ്മദ് നാസർ – ഫൗസിയ ദമ്പതികളുടെ മകൾ ഫാത്തിമ നൗഫിയ(10)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങുകയായിരുന്നു. ശബ്ദം കേട്ട് മാതാവ് ഓടിയെത്തി കഴുത്തിൽ  നിന്നും സാരി മാറ്റി കുട്ടിയെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതൃകുഴി  സ്കൂളിലെ  അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നൗഫിയ.  മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
 സഹോദരങ്ങൾ: ഫാത്തിമ നഫ്സിയ,  ഫാത്തിമ മുഫീദ , ഫാത്തിമ നഫ് ല, മുഹമ്മദ് മുഫീദ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!