KSDLIVENEWS

Real news for everyone

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്‌ടറേറ്റ് നൽകണമെന്ന് കാലിക്കറ്റിൽ പ്രമേയം

SHARE THIS ON


തേഞ്ഞിപ്പലം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാന്‍സലറുടെ അനുവാദത്തോടെയായിരുന്നു ഇത്. എന്നാല്‍, പ്രമേയം അംഗീകരിക്കുന്നതു സംബന്ധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നതയുണ്ടായി.

സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു.

മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്സുകള്‍ കേരളത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!