KSDLIVENEWS

Real news for everyone

ഓണത്തിരക്കിനിടെ കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ വിളയാട്ടം; മൂന്ന് പേർക്ക് കടിയേറ്റു

SHARE THIS ON

കാഞ്ഞങ്ങാട് ∙ ഓണത്തിരക്കിനിടെ നഗരത്തിൽ തെരുവുനായയുടെ വിളയാട്ടം. നായയുടെ കടിയേറ്റു 3 പേർക്കു പരുക്ക്. ഇന്നലെ വൈകിട്ട് 6ന് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്ത് ആണ് സംഭവം. ഓണാഘോഷത്തിന് സാധനങ്ങൾ വാങ്ങാനായി നഗരത്തിൽ എത്തിയവരെയാണ് തെരുവു നായ അക്രമിച്ചത്. ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണനെ‍ (65) ആണ് തെരുവുനായ കടിച്ചു പറിച്ചത്. ഇദ്ദേഹത്തിന്റെ പിന്നാലെ എത്തിയ നായ കാലിൽ കടിച്ചു വലിക്കുകയായിരുന്നു. ഇതേ നായ പിന്നീട് സ്ത്രീ അടക്കം രണ്ടു പേരെ കൂടി കടിച്ചു.

കടിയേറ്റ ഇവർ ഉടൻ തന്നെ നഗരത്തിൽ നിന്നു പോയതിനാൽ തിരിച്ചറിഞ്ഞിട്ടില്ല. നായയുടെ കടിയേറ്റു സാരമായി പരുക്കേറ്റ രാമകൃഷ്ണന് സമീപത്തെ ചുമട്ടു തൊഴിലാളികളും ഹോംഗാർഡ് പി.കെ.ജയനും ചേർന്നു പ്രാഥമിക ചികിത്സ നൽകി. പിന്നീട് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഓണത്തിനോട് അനുബന്ധിച്ച് നഗരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!