KSDLIVENEWS

Real news for everyone

ലോഡുമായെത്തിയ പിക്കപ്പ് വാൻ കാഞ്ഞങ്ങാട് ഇഖ്ബാൽ റോഡ് റെയിൽവേ ഗേറ്റ് തകർത്തു

SHARE THIS ON

കാഞ്ഞങ്ങാട് : ലോഡുമായെത്തിയ പിക്കപ്പ് വാനിൽക്കുരുങ്ങി റെയിൽവേ ഗേറ്റ് തകർന്നു. കാഞ്ഞങ്ങാട് ഇഖ്ബാൽ റോഡ് റെയിൽവേ ഗേറ്റാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ തകർന്നത്. ഗുഡ്‌സ് തീവണ്ടി കടന്നുപോകാൻ വേണ്ടി ഗേറ്റ് താഴ്ത്തുന്നതിനിടയിൽ തിരക്കിട്ട് പോകാൻ ശ്രമിച്ച വാഹനമാണ് അപകടം വരുത്തിയത്.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ഇഖ്ബാൽ സ്‌കൂൾ റോഡിലേക്ക് പോകുകയായിരുന്ന വണ്ടി ഗേറ്റ് താഴ്ത്തുന്നതിനിടയിൽ പാളം മുറിച്ചുകടക്കവെയാണ് വാഹനത്തിന്റെ പിറക് വശത്ത് കയറ്റിയിരുന്ന ഫ്രിഡ്ജും ടി.വി.യും ഉൾപ്പടെയുള്ള ലോഡിൽ ഗേറ്റ് കുരുങ്ങിയത്. അപകടത്തിൽ തകർന്ന ഗേറ്റ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് പതിച്ചത്. ഉയരം കൂടുതലായിരുന്നതോർക്കാതെയാണ് ഗേയ്റ്റടക്കുന്നതിനിടയിൽ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തതെന്നും മറ്റു വാഹനങ്ങളിലുള്ളവർ ഡ്രൈവറോട് കാര്യം പറഞ്ഞിരുന്നെങ്കിലും അതൊന്നും കേൾക്കാതെയാണ് വാനഹമോടിച്ചതെന്നും അപകടത്തിന് ദൃക്‌സാക്ഷിയായിരുന്നവർ പറഞ്ഞു. ഗേറ്റ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. റെയിൽവേ സംരക്ഷണസേനയെത്തി ഗേറ്റ് തകർത്തയാൾക്കെതിരേ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!