KSDLIVENEWS

Real news for everyone

ബീഫ് വിവാദം; റണ്‍ബീറിനെയും ആലിയയെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്രംഗ്ദള്‍

SHARE THIS ON

മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബീഫ് ഇഷ്ടമാണെന്ന റണ്‍ബീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. തുടര്‍ന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!