KSDLIVENEWS

Real news for everyone

കണ്ണൂര്‍ ടൗണ്‍ സി.ഐയ്ക്കും എ.എസ്.ഐയ്ക്കും നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണം

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സി.ഐയ്ക്കും എ.എസ്.ഐയ്ക്കും നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണം. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. രണ്ടു മാസം മുന്‍പ് ഷംസാദിനൊപ്പമുള്ള രണ്ട് പേര്‍ എംഡിഎംഎയുമായി പിടിയിലായിരുന്നു. എന്നാല്‍ ഷംസാദ് പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ഇന്നു രാവിലെ ഷംസാദ് പുതിയതെരു എന്ന സ്ഥലത്ത് ലഹരിമരുന്ന് ഇടപാടിന് എത്തിയ വിവരമറിഞ്ഞ് മഫ്തിയിലെത്തിയ പോലീസ് പിടുകൂടാന്‍ ശ്രമിക്കുമ്ബോഴാണ് സി.ഐ വിനു മോഹനെയും .എസ്.ഐയേയും ആക്രമിച്ചത്.

വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ച്‌ പോലീസുകാരെ ഇയാള്‍ ഇടിച്ചു. സി.ഐയുടെ വിരലിലും എ.എസ്.ഐയുടെ വലതുകയ്യിലുമാണ് പരിക്കേറ്റത്. പോലീസുകാരെ ഷംസാദിനെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!