‘പ്രധാനമന്ത്രിയുടെ ആശീര്‍വാദം വേണം’; ഭരണത്തില്‍ കേന്ദ്രത്തിന്റെ സഹകരണം തേടി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. കോര്‍പ്പറേഷന്‍ ഭരണത്തിന് കേന്ദ്രത്തിന്‍റെ സഹകരണം അഭ്യർഥിച്ച കെജ്രിവാള്‍, ഡല്‍ഹിയെ മികച്ചതാക്കാന്‍ പ്രധാനമന്ത്രിയുടെ അനുഗ്രഹമുണ്ടാവണമെന്നും ആവശ്യപ്പെട്ടു. 15 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പിയുടേയും തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റേയും സഹകരണവും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.
ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. എ.എ.പിയുടെ വിജയത്തിന് കാരണക്കാരായ ജനങ്ങളെ അഭിനന്ദിക്കുന്നു. മാറ്റം കൊണ്ടുവന്നതിന് നിങ്ങളോട് നന്ദി പറയുകയാണ്. ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. ഡല്‍ഹിക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയതും ആരോഗ്യമേഖലയ്ക്ക് പുതിയ മുഖം സമ്മാനിച്ചതും തങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.എ.എ.പിക്ക് വോട്ട് ചെയ്തവരോട് നന്ദിയുള്ളവരായിരിക്കും. വോട്ട് ചെയ്യാത്തവരുടെ ആശങ്കളായിരിക്കും ആദ്യം പരിഗണിക്കുകയെന്നും കെജ്‌രിവാള്‍ പറഞ്ഞു.