KSDLIVENEWS

Real news for everyone

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍: 131 കോടി അനുവദിക്കാൻ ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം

SHARE THIS ON

തിരുവനന്തപുരം ∙ കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാൻ മന്ത്രിസഭാ തീരുമാനം. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നല്‍കുക.

വടക്കഞ്ചേരി-തൃശൂര്‍ സെക്‌ഷന്‍ ദേശീയ പാതാ വികസനം മൂലം (കുതിരാന്‍ ടണല്‍ നിര്‍മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്കു പകരം കാസര്‍കോ‍ട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യൂ ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിനു കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!