മൻസൂർ കൊലപാതകം: ആദ്യം പ്രതികളെ പിടിക്കട്ടെ, സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

കണ്ണൂര്‍: കൂത്തുപറമ്ബ് കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടായ കണ്ണൂരില്‍ ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. കടുത്ത പ്രതിഷേധം ഉണ്ടെന്ന് യുഡിഎഫ് പറയുന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു,
സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ വൈകീട്ട് നടന്ന അക്രമ സംംഭവങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് മര്‍ദ്ദനത്തിലും നേതാക്കള്‍ കടുത്ത അമര്‍ഷവും രേഖപ്പെടുത്തി.
ലീഗ് പ്രവര്‍ത്തകനായ 21 വയസുകാരന് മന്‍സൂറിന്റെ കൊലപാതകം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കയ്യില്‍ ഇപ്പോഴും ഉള്ളത്. മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസ് . അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
ജില്ലയിലാകെ പ്രതിഷേധ പരിപാടികള്‍ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും ലീഗ് യുഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

