KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിയുന്നു: സംസ്ഥാനത്ത് സ്വര്‍ണ വില 60 രൂപയാണ് കുറഞ്ഞു

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8,285 രൂപയായിരുന്ന വില ഇന്ന് 8,225 രൂപയിലെത്തി. പവനാകട്ടെ 480 രൂപയുടെ മാറ്റമാണ്, ഇന്നലെ 65,800 രൂപനല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് 66,280 രൂപയിലെത്തി. സ്വര്‍ണ വിപണിയില്‍ ഇന്നും ഇടിവ് തുടരുകയാണ്, വലിയ പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ വിപണിയെ സമീപിക്കുന്നത്. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വര്‍ണവിലയിലെ ഇടിവെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്ന പ്രവചനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് ആണ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില. ആഗോളതലത്തില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് നിലവില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തില്‍ ഏറിയതോടെ നടത്തിയ സാമ്പത്തിക പരീക്ഷണങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!